< Back
Kerala
Kollam Navakerala venue shifted from Kadaikkal temple ground
Kerala

കൊല്ലം കടയ്ക്കൽ ക്ഷേത്രമൈതാനത്തെ നവകേരള സദസ്സിന്റെ വേദി മാറ്റി

Web Desk
|
15 Dec 2023 11:47 PM IST

ചക്കുവള്ളിയിലെ വേദി സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായ പശ്ചാത്തലത്തിൽ ആണ് നടപടി

കൊല്ലം: കടക്കൽ ക്ഷേത്ര മൈതാനത്തെ നവകേരള സദസ്സിന്റെ വേദി മാറ്റി. ചക്കുവള്ളിയിലെ വേദി സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായ പശ്ചാത്തലത്തിൽ ആണ് നടപടി.

കടയ്ക്കൽ ക്ഷേത്രത്തിൽ വേദിയാക്കിയതിനെതിരെയുള്ള കേസ് തിങ്കളാഴ്ച്ച കോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനം.. ക്ഷേത്രമൈതാനത്തിന് പകരം കടയ്ക്കൽ ബസ് സ്റ്റാൻഡും പഞ്ചായത്ത് സ്റ്റേഡിയവും പരിഗണനയിലുണ്ട്.

കൊല്ലത്തെ തന്നെ രണ്ടാമത്തെ നവകേരള വേദിയാണിപ്പോൾ മാറ്റുന്നത്. ഇന്നാണ് ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നിന്ന് വേദി മാറ്റണമെന്ന ഹൈക്കോടതി നിർദേശമുണ്ടാകുന്നത്. ഈ വേദി ക്ഷേത്രത്തിനടുത്തുള്ള കശുവണ്ടി ഫാക്ടറിയുടെ സ്ഥലത്തേക്ക് വേദി മാറ്റുന്ന നടപടികൾ നടക്കവേയാണ് കടയ്ക്കലിലെ വേദി മാറ്റാനുള്ള തീരുമാനം.

Similar Posts