< Back
Kerala
40-year-old man arrested for marrying 11-year-old girl
Kerala

ഏഴു വയസുകാരിയെ വീട്ടിൽകയറി പീഡിപ്പിക്കാൻ ശ്രമം; ഗുണ്ടാ ലിസ്റ്റിൽ പെട്ടയാൾ പിടിയിൽ

Web Desk
|
22 Jan 2022 6:49 AM IST

കഴിഞ്ഞ വർഷം നവംബർ 30നാണ് ഏഴു വയസുമാത്രം പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ മിഥുൻ ശ്രമിച്ചത്. ഇയാൾക്കെതിരെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നിരവധി മോഷണക്കസുമുണ്ട്.

ഏഴു വയസുകാരിയെ വീട്ടിൽകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നര മാസത്തിനു ശേഷം പ്രതി പിടിയിൽ. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട കൊല്ലം പാരിപ്പള്ളി സ്വദേശി മിഥുൻ ആണ് അറസ്റ്റിലായത്. തിരുവനന്തപുരം പള്ളിക്കൽ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം നവംബർ 30നാണ് ഏഴു വയസുമാത്രം പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ മിഥുൻ ശ്രമിച്ചത്. ഇയാൾക്കെതിരെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നിരവധി മോഷണക്കസുമുണ്ട്. തമിഴ്‌നാട്ടിൽ മാല പിടിച്ചുപറിച്ച കേസിൽ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയുമാണ്. രണ്ടുമാസമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ വി ഗോപിനാഥിന്റെ നിർദേശപ്രകാരം പള്ളിക്കൽ സി.ഐ ശ്രീജിത്തും സംഘവുമാണ് പിടികൂടിയത്. ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. പ്രതി ഉൾപ്പെട്ടിട്ടുള്ള മറ്റ് കേസുകളെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.


Similar Posts