< Back
Kerala
കൊല്ലത്ത് പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി പ്രസവിച്ചു; അന്വേഷണം ആരംഭിച്ചതായി പൊലീസ്
Kerala

കൊല്ലത്ത് പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി പ്രസവിച്ചു; അന്വേഷണം ആരംഭിച്ചതായി പൊലീസ്

Web Desk
|
9 Aug 2022 10:39 AM IST

പെൺകുഞ്ഞിനാണ് പതിനഞ്ചുകാരി ജന്മം നൽകിയത്

കൊല്ലം: കുളത്തൂപ്പുഴ മൈലംമൂട്ടിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പതിനഞ്ചുവയസുകാരി പ്രസവിച്ചു. മുമ്പ് പോക്‌സോ കേസിൽ ഇരയായ പെൺകുട്ടിയാണ് പ്രസവിച്ചത്. കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുളത്തൂപ്പുഴ മൈലംമൂട്ടിലെ സ്വന്തം വീട്ടിലാണ് പതിനഞ്ചുകാരി പ്രസവിച്ചത്. പ്രസവശേഷം കുഞ്ഞുമായി പെൺകുട്ടിയുടെ മാതാവ് പുനലൂർ താലൂക്ക് ആശുപത്രിയിലെത്തി. താനാണ് പ്രസവിച്ചത് എന്ന് പറഞ്ഞാണ് ഇവർ ആശുപത്രിയെ സമീപിച്ചത്. എന്നാൽ സംശയം തോന്നിയ ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കാര്യങ്ങൾ വ്യക്തമായത്. പിന്നീട് മകളാണ് പ്രസവിച്ചതെന്ന് ഇവർ തന്നെ സമ്മതിച്ചു.

ഈ പെൺകുട്ടി 2016 ൽ പോക്‌സോ കേസിൽ ഇരയായിരുന്നു. പെൺകുഞ്ഞിനാണ് പതിനഞ്ചുകാരി ജന്മം നൽകിയത്. മാതാവിനും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ല. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്ന് പൊലീസ് വ്യക്തമാക്കി.

Similar Posts