< Back
Kerala
സെൽഫി എടുക്കുന്നതിനിടെ മൂന്ന് കുട്ടികൾ ആറ്റിൽ വീണു; രണ്ട് പേരെ രക്ഷപ്പെടുത്തി
Kerala

സെൽഫി എടുക്കുന്നതിനിടെ മൂന്ന് കുട്ടികൾ ആറ്റിൽ വീണു; രണ്ട് പേരെ രക്ഷപ്പെടുത്തി

Web Desk
|
29 May 2022 9:40 AM IST

ശക്തമായ ഒഴുക്കിൽ പെട്ട അനുഗ്രഹയും അഭിനവും അത്ഭുതകരമായി രക്ഷപെട്ടു.

കൊല്ലം: പത്തനാപുരം വെളളാറമണ്ണിൽ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി കല്ലടയാറ്റില്‍ വീണ പത്തനംതിട്ട കൂടൽ സ്വദേശി അപർണ്ണക്കായി ഇന്നും തെരച്ചിൽ തുടരും. ഇന്നലെ വൈകിട്ട് ആറു മണി വരെ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും അപർണ്ണയെ കണ്ടെത്താനായില്ല. തുടർന്ന് കാലാവസ്ഥ പ്രതികൂലമായതോടെ തിരച്ചിൽ അവസാനിപ്പിച്ചു. അപർണ്ണ, വെളളാറമണ്‍ സ്വദേശി അനുഗ്രഹ, സഹോദരൻ അഭിനവ് എന്നിവരാണ് അപകടത്തിൽ പെട്ടത്. ശക്തമായ ഒഴുക്കിൽ പെട്ട അനുഗ്രഹയും അഭിനവും അത്ഭുതകരമായി രക്ഷപെട്ടു. പത്തനാപുരം മൗണ്ട്താബോര്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളാണ് അപർണയും അനുഗ്രഹയും.

Updating....

Related Tags :
Similar Posts