< Back
Kerala
സീറോ ആക്സിഡന്റ് അവാര്‍ഡ്  സ്വീകരിച്ചത്  ഈ മാസം രണ്ടിന്; കൊണ്ടോട്ടിയില്‍ പൊട്ടിവീണ ലൈനില്‍ തട്ടി ഒരാള്‍ മരിച്ചത് സേഫ്റ്റി അവാർഡ് കിട്ടിയ സെക്ഷനില്‍

ഷോക്കേറ്റ് മരിച്ച മുഹമ്മദ് ഷാ,സീറോ ആക്സിഡന്‍റ് പുരസ്ക്കാരം കൊണ്ടോട്ടി KSEB അസ്സി എക്സ്ക്യൂട്ടീവ് എഞ്ചിനീയർ മന്ത്രിയില്‍നിന്ന് ഏറ്റു വാങ്ങുന്നു  

Kerala

'സീറോ ആക്സിഡന്റ് അവാര്‍ഡ്' സ്വീകരിച്ചത് ഈ മാസം രണ്ടിന്; കൊണ്ടോട്ടിയില്‍ പൊട്ടിവീണ ലൈനില്‍ തട്ടി ഒരാള്‍ മരിച്ചത് സേഫ്റ്റി അവാർഡ് കിട്ടിയ സെക്ഷനില്‍

Web Desk
|
18 July 2025 1:39 PM IST

2024 ലെ സീറോ ആക്സിഡന്റ് അവാർഡ് പുരസ്കാരത്തിനാണ് കൊണ്ടോട്ടി ഇലക്ട്രിക്കല്‍ ഡിവിഷന്‍ അർഹമായത്

മലപ്പുറം കൊണ്ടോട്ടി നീറാട് പൊട്ടി വീണ വൈദ്യുതി കമ്പനിയിൽ നിന്ന് മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചത് സീറോ ആക്സിഡന്റ് അവാർഡ് നേടിയ സെഷനില്‍.കഴിഞ്ഞവര്‍ഷത്തെ സീറോ ആക്സിഡന്റ് പുരസ്കാരത്തിനാണ് കൊണ്ടോട്ടി ഇലക്ട്രിക്കല്‍ ഡിവിഷന്‍ അർഹമായത്. ഒരു വര്‍‍ഷത്തിനുള്ളില്‍ ഡിവിഷന്‍ പരിധിയിലെ ജീവനക്കാര്‍‍ക്കോ പൊതുജനങ്ങള്‍‍ക്കോ വളര്‍ത്തു പക്ഷി മൃഗാദികള്‍‍ക്കോ വൈദ്യുതി അപകടമൊന്നും സംഭവിക്കാത്ത നേട്ടമാണ് കൊണ്ടോട്ടി ഡിവിഷനെ പുരസ്കാരത്തിനര്‍ഹമാക്കിയത്. തിരുവനന്തപുരം വൈദ്യുതി ഭവനില്‍ വെച്ച് പുരസ്കാര വിതരണചടങ്ങ് നടന്നത്.

കൊണ്ടോട്ടി ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ എൻ നന്ദകുമാറാണ് പുരസ്കാരം വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയില്‍ നിന്ന് ഏറ്റുവാങ്ങിയത്. കേരളത്തില്‍ വൈദ്യുതി അപകടങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ഉള്‍‍പ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിണമെന്നും ചടങ്ങില്‍ സംസാരിച്ച മന്ത്രി പറയുകയും ചെയ്തിരുന്നു. ചടങ്ങിന്‍റെ ഫോട്ടോയും വിഡിയോയും കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ജൂലൈ രണ്ടിനാണ് 2024ലെ സീറോ ആക്സിഡണ്ട് പുരസ്കാരത്തിന് കൊണ്ടോട്ടി ഇലക്ട്രിക്കൽ ഡിവിഷൻ തെരഞ്ഞെടുക്കുന്നത്. അതേ ഡിവിഷനിൽ കീഴിലാണ് ഇന്നലെ അധികൃതരുടെ അനാസ്ഥമൂലം നീറാട് സ്വദേശി മുഹമ്മദ് ഷാ ഷോക്കേറ്റ് മരിക്കുന്നത്.

ഇന്നലെയാണ് നീറാട് സ്വദേശി മുഹമ്മദ് ഷാ ഷോക്കേറ്റ് മരിക്കുന്നത്. വൈദ്യുതി കമ്പി പൊട്ടി വീണ വിവരം അധികൃതരെ അറിയിച്ചിട്ടും വൈദ്യുതി ഓഫാക്കാൻ പോലും തയ്യാറായില്ലന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധം വ്യാപകമാവുകയാണ്. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ മുണ്ടക്കുളം കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഓഫീസിനുള്ളിൽ കയറി പ്രതിഷേധിച്ചതോടെ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. സമരം കഴിഞ്ഞതിനുശേഷം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി കൊണ്ടോട്ടി എംഎൽഎ ടി.വി ഇബ്രാഹിം പറഞ്ഞു

അതേസമയം, സംഭവത്തെ ന്യായീകരിച്ച് വൈദ്യുതി വകുപ്പ് മന്ത്രി രംഗത്ത് വന്നു . ജനങ്ങൾ വിളിച്ചാൽ ഉദ്യോഗസ്ഥർ വരുമെന്നും മറ്റു ജോലികൾ ചെയ്യുന്നതിനാലാകാം ഉദ്യോഗസ്ഥർ വരാതിരുന്നത് എന്നുമാണ് മന്ത്രി പറഞ്ഞത്.


Similar Posts