< Back
Kerala

Kerala
സിപിഎം കുഴൽമന്ദം ഏരിയാ സമ്മേളനത്തിൽ മത്സരം: കോങ്ങാട് എംഎൽഎ ശാന്തകുമാരി തോറ്റു
|28 Nov 2021 5:53 PM IST
കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ദേവദാസ്, കുഴൽമന്ദം എൽസി സെക്രട്ടറി പൊന്മല എന്നിവരും ഏരിയ കമ്മിറ്റിയിൽ നിന്നു മത്സരത്തിലൂടെ പുറത്തായി.
സിപിഎം കുഴൽമന്ദം ഏരിയാ സമ്മേളനത്തിൽ മത്സരം. ഔദ്യോഗിക പാനലിലെ എംഎല്‍എ ഉള്‍പ്പടെ മൂന്ന് പേർ തോറ്റു. എംഎല്‍എ കെ.ശാന്തകുമാരിയെ പാനലിൽ ഉൾപ്പെടുത്തിയെങ്കിലും മത്സരത്തിൽ തോൽപ്പിക്കുകയായിരുന്നു
കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ദേവദാസ്, കുഴൽമന്ദം എൽസി സെക്രട്ടറി പൊന്മല എന്നിവരും ഏരിയ കമ്മിറ്റിയിൽ നിന്നു മത്സരത്തിലൂടെ പുറത്തായി. മത്സരം പാടില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ചാണ് മത്സരം നടന്നത്.