< Back
Kerala

Kerala
നവകേരള സദസിന് പണം നൽകി യു.ഡി.എഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത്
|22 Nov 2023 11:43 AM IST
നവകേരള സദസിന് പണം നൽകേണ്ടതില്ലെന്ന് യു.ഡി.എഫ് ഭരണസമിതികൾക്ക് നിർദേശം നൽകിയിരുന്നു.
പത്തനംതിട്ട: നവകേരള സദസിന് പണം നൽകി യു.ഡി.എഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത്. ഒരുലക്ഷം രൂപയാണ് പഞ്ചായത്ത് ഭരണസമിതി അനുവദിച്ചത്. കെ.പി.സി.സിയുടെ നിലപാട് വരുന്നതിന് മുമ്പാണ് പണം അനുവദിക്കാൻ തീരുമാനിച്ചതെന്നാണ് പ്രസിഡന്റ് നൽകുന്ന വിശദീകരണം.
നവകേരള സദസിന് പണം നൽകേണ്ടതില്ലെന്ന് യു.ഡി.എഫ് ഭരണസമിതികൾക്ക് നിർദേശം നൽകിയിരുന്നു. കണ്ണൂർ ശ്രീകണ്ഠാപുരം പഞ്ചായത്ത് ഭരണസമിതി പണം അനുവദിച്ചത് വിവാദമായിരുന്നു. യു.ഡി.എഫ് നിലപാട് നിരാകരിച്ച് നവകേരള സദസിന് പണം നൽകിയാൽ അത്തരക്കാർ സ്ഥാനത്തുണ്ടാവില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.