< Back
Kerala

Kerala
പി.വി അൻവറിന്‍റെ പാർക്കിന് ലൈസൻസ് പുതുക്കി നൽകി കൂടരഞ്ഞി പഞ്ചായത്ത്
|8 Feb 2024 10:11 AM IST
ഫീസ് ഇനത്തിൽ ഏഴ് ലക്ഷം രൂപ ഈടാക്കിയാണ് നടപടി
കോഴിക്കോട്: പി.വി.അൻവർ എം.എൽ.എയുടെ കോഴിക്കോട് കക്കാടംപൊയിലിലെ പാർക്കിന് കൂടരഞ്ഞി പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകി. ഫീസ് ഇനത്തിൽ ഏഴ് ലക്ഷം രൂപ ഈടാക്കിയാണ് നടപടി. റവന്യൂ റിക്കവറി കുടിശ്ശിക ആയ 2.5 ലക്ഷം രൂപ വില്ലേജ് ഓഫീസിലും അടച്ചു.
പാർക്കിന് സർക്കാർ അനുമതി നൽകിയതിന് എതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ആണ് നടപടി. ലൈസൻസ് ഇല്ലാതെ എങ്ങനെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ചോദിച്ചിരുന്നു. പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.ലൈസൻസില്ലാതെ എങ്ങനെ പാർക്ക് പ്രവർപ്പിച്ചിച്ചുവെന്ന കാര്യത്തിൽ സർക്കാർ ഇന്ന് മറുപടി നൽകും. കേരള നദീസംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.