< Back
Kerala
കൂടത്തായി കൊലപാതകം: പ്രതി ജോളി ജോസഫിന്റെ ഹരജി ഹൈക്കോടതി തള്ളി
Kerala

കൂടത്തായി കൊലപാതകം: പ്രതി ജോളി ജോസഫിന്റെ ഹരജി ഹൈക്കോടതി തള്ളി

Web Desk
|
11 Aug 2025 7:42 PM IST

കുറ്റകൃത്യം നടന്ന സ്ഥലം പുതിയ അഭിഭാഷകനൊപ്പം സന്ദര്‍ശിക്കണമെന്നായിരുന്നു ജോളിയുടെ ആവശ്യം

കൊച്ചി: കൂടത്തായി കൊലപാതകത്തില്‍ പ്രതി ജോളി ജോസഫിന്റെ ഹരജി ഹൈക്കോടതി തള്ളി. കുറ്റകൃത്യം നടന്ന സ്ഥലം പുതിയ അഭിഭാഷകനൊപ്പം സന്ദര്‍ശിക്കണമെന്നായിരുന്നു ജോളിയുടെ ആവശ്യം.

വിചാരണ അന്തിമഘട്ടത്തില്‍ എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്.

സുരക്ഷാകാരണങ്ങളും, ചെലവും ചൂണ്ടിക്കാണിച്ചാണ് വിചാരണ കോടതി ആവശ്യം നിരസിച്ചത്. 124 സാക്ഷികളെ വിസ്തരിച്ചു എന്ന വാദവും കോടതി അംഗീകരിച്ചു. വിചാരണ കോടതിയുടെ നടപടി ശരിവെച്ച് ഹൈക്കോടതി.

2011ല്‍ നടന്ന കേസില്‍, പ്രദേശത്തിന് കാര്യമായ മാറ്റം സംഭവിച്ചിരിക്കുമെന്ന് പ്രോസിക്യൂഷന്‍. സംഭവസ്ഥലം പ്രതിയുടെ തന്നെ വീടാണ്, അതുകൊണ്ട് പ്രതിക്ക് സ്ഥലം നന്നായി അറിയാമെന്ന് വാദം.

വിചാരണ നടപടികളെ തടസ്സപ്പെടുത്താനാണ് ശ്രമമെന്നും പ്രോസിക്യൂഷന്‍. എന്നാല്‍ ഇത് നീതിപൂര്‍ണമായ വിചാരണക്കുള്ള അവകാശം ലംഘിക്കുന്നു എന്നാണ് ജോളി കോടതിയില്‍ ചൂണ്ടിക്കാണിച്ചത്.

Similar Posts