< Back
Kerala

Kerala
കോരപ്പുഴ അപകടം: കാരണം അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയും
|4 July 2024 8:11 PM IST
മുന്നിലുള്ള വാഹനവുമായി ഡ്രൈവർ സുരക്ഷിതമായ അകലം പാലിച്ചില്ലെന്നും യഥാസമയം ബ്രേക്ക് ഉപയോഗിച്ചിട്ടില്ലന്നും എം.വി.ഡി
കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം ബസ് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണെന്ന് മോട്ടോർ വാഹന വകുപ്പ്. മുന്നിലുള്ള വാഹനവുമായി ഡ്രൈവർ സുരക്ഷിതമായ അകലം പാലിച്ചില്ലെന്നും യഥാവിധി ബ്രേക്ക് ഉപയോഗിച്ചിട്ടില്ലന്നും പരിശോധനയിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.
കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരുന്ന ബസ് എതിര്‍ദിശയിലൂടെ വന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപടത്തിൽ 35 ഓളം പേർക്ക് പരിക്കേറ്റിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം.