< Back
Kerala

Kerala
ധനവകുപ്പിൽ വീണ്ടും കരാർ നിയമനം; ഡോ. കോശി പി വൈദ്യനെ നിയമിച്ചത് 1.80 ലക്ഷം രൂപ ശമ്പളത്തിൽ
|10 April 2023 1:18 PM IST
ധനകാര്യവകുപ്പിൽ ഇൻഫർമേഷൻ സിസ്റ്റം ഡയരക്ടറായാണ് കോശി പി വൈദ്യനെ നിയമിച്ചത്.
തിരുവനന്തപുരം: വൻ സാമ്പത്തിക പ്രതിസന്ധിക്കിടെ ധനകാര്യവകുപ്പിൽ വീണ്ടും കരാർ നിയമനം. ഡോ. കോശി പി. വൈദ്യനെയാണ് ഇൻഫർമേഷൻ സിസ്റ്റം ഡയരക്ടറായി ഒരു വർഷത്തേക്ക് കൂടി നിയമിച്ചത്. മൂന്ന് വർഷത്തെ നിയമന കാലാവധി അവസാനിച്ചതോടെയാണ് ഒരു വർഷത്തേക്ക് കൂടി നീട്ടിനൽകാൻ തീരുമാനിച്ചത്. 1.80 ലക്ഷം രൂപ മാസ ശമ്പളത്തിനാണ് നിയമനം. കോശി പി കുര്യനെ നിയമിക്കുന്നതിന് മുമ്പ് ഡെപ്യൂട്ടേഷൻ നിയമനം നടന്ന തസ്തികയാണിത്.