< Back
Kerala

Kerala
കോതമംഗലം പള്ളി കേസ്: സുപ്രിംകോടതി വിധി എങ്ങനെ നടപ്പാക്കുമെന്ന് ഹൈക്കോടതി
|27 July 2022 4:21 PM IST
സർക്കാരിന് ഭരണഘടനാപരമായ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുവാനാവില്ലെന്ന് കോടതി
കോതമംഗലം പള്ളി കേസിൽ സുപ്രിംകോടതി വിധി എങ്ങനെ നടപ്പിലാക്കുമെന്നറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം. ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് നിർദേശം നൽകിയത്. കേന്ദ്ര സേന പള്ളി ഏറ്റെടുക്കണമെന്ന സിംഗിൾ ബഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിലാണ് നിർദ്ദേശം. സർക്കാരിന് ഭരണഘടനാപരമായ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുവാനാവില്ലെന്ന് കോടതി ഓർമിപ്പിച്ചു. ഹരജി അടുത്തമാസം 10 ന് വീണ്ടും പരിഗണിക്കും.