< Back
Kerala
Kerala
കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകമെന്ന് പൊലീസ്; പ്രതി പിടിയില്‍
|14 Oct 2021 8:36 AM IST
കടം വാങ്ങിയ പണം തിരിച്ചു നൽകാം എന്ന് പറഞ്ഞു എൽദോസിനെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു
എറണാകുളം കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകമെന്ന് പൊലീസ്. തിങ്കളാഴ്ചയാണ് ചേലാട് നിരവത്തു കണ്ടത്തിൽ എൽദോസ് പോൾ കൊല്ലപ്പെട്ടത്. കടം വാങ്ങിയ പണം തിരിച്ചു നൽകാം എന്ന് പറഞ്ഞു എൽദോസിനെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. കേസിലെ പ്രതി എൽദോ ജോയ് പൊലീസ് പിടിയിലായി.
ചേലാട് സെവന്‍ ആര്‍ട്സ് സ്റ്റുഡിയോ ഉടമയായ എല്‍ദോസ് പോളിനെ തിങ്കളാഴ്ചയാണ് ചേലാട് കനാൽ ബണ്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തു തന്നെ എല്‍ദോസിന്‍റെ സ്കൂട്ടറും കണ്ടെത്തിയിരുന്നു. അപകടമരണമെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. മരിച്ച എൽദോസ് പോൾ രണ്ട് ലക്ഷം രൂപ എൽദോ ജോയിക്ക് നൽകിയതായും ഇത് തിരികെ ചോദിച്ചതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.