< Back
Kerala

Kerala
കോട്ടക്കൽ മുനിസിപ്പാലിറ്റി ലീഗിനെ കൈവിട്ടു; ഇടതുപക്ഷ പിന്തുണയിൽ വിമത സ്ഥാനാർഥിക്ക് ജയം
|6 Dec 2023 3:48 PM IST
ബുഷ്റ ഷബീറിനോട് രാജിവയ്ക്കാൻ മുസ്‌ലി ലീഗ് നിർദേശം നൽകിയിരുന്നു
മലപ്പുറം: മലപ്പുറം കോട്ടക്കൽ മുനിസിപ്പാലിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ലീഗിന് തിരിച്ചടി. ഇടതുപക്ഷ പിന്തുണയിൽ ലീഗ് വിമത സ്ഥാനാർഥിക്ക് ജയം. 13നെതിരെ 15 വോട്ടുകൾക്കാണ് വിമത സ്ഥാനാർഥി മുഹ്‌സിന പൂവൻമഠത്തിലാണ് ജയിച്ചത്. ഡോക്ടർ ഹനിഷയായിരുന്നു ലീഗിന്റെ ഔദ്യോഗിക സ്ഥാനാർഥി. മുൻ ചെയർപെഴ്‌സൺ ബുഷ്‌റ ഷെബീർ രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
കഴിഞ്ഞ ദിവസമാണ് മുൻ ചെയർപെഴ്‌സൺ ബുഷ്‌റ ഷെബീർ നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. ബുഷ്റ ഷബീറിനോട് രാജിവയ്ക്കാൻ മുസ്‌ലി ലീഗ് നിർദേശം നൽകിയിരുന്നു. കോട്ടക്കൽ മുസ്‍ലിം ലീഗിലെ വിഭാഗീയതയെ തുടർന്നാണ് രാജി. ചില കൌൺസിലർമാർ കൂടി രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. വൈസ് ചെയർമാൻ പി.പി ഉമറും സ്ഥാനം രാജിവച്ചു. കഴിഞ്ഞയാഴ്ച പാണക്കാട് വെച്ച് ചേർന്ന യോഗത്തിലാണ് രാജിവെക്കാൻ തീരുമാനമെടുത്തത്
അപ്ഡേറ്റിംഗ്...


