< Back
Kerala
കോട്ടക്കലിൽ പ്രവാസിക്ക് ക്രൂരമർദനം; ആറുപേർ കസ്റ്റഡിയിൽ, ​ഗുരുതര പരിക്കേറ്റ ഹാനിഷ് ചികിത്സയിൽ
Kerala

കോട്ടക്കലിൽ പ്രവാസിക്ക് ക്രൂരമർദനം; ആറുപേർ കസ്റ്റഡിയിൽ, ​ഗുരുതര പരിക്കേറ്റ ഹാനിഷ് ചികിത്സയിൽ

Web Desk
|
8 Nov 2025 1:16 PM IST

സഹോദരനുമായി ഉണ്ടായ വാക്കേറ്റം ചോദ്യം ചെയ്തതിന് ഇന്നലെ വൈകുന്നേരമാണ് പറപ്പൂർ സ്വദേശി ഹാനിഷിന് മർദ്ദനമേറ്റത്

മലപ്പുറം: കോട്ടക്കലിൽ പ്രവാസിയെ ക്രൂരമായി മർദ്ദിച്ച കേസിൽ ആറു പേർ കസ്റ്റഡിയിൽ. സഹോദരനുമായി ഉണ്ടായ വാക്കേറ്റം ചോദ്യം ചെയ്തതിന് ഇന്നലെ വൈകുന്നേരമാണ് പറപ്പൂർ സ്വദേശി ഹാനിഷിന് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഹാനിഷ് ചികിത്സയിൽ തുടരുകയാണ്.

ഹാനിഷിന്റെ സഹോദരൻ സ്കൂൾ വിട്ടുവരുമ്പോൾ മർദിച്ച സംഘവുമായി വാക്കേറ്റമുണ്ടായിരുന്നു. വാക്കേറ്റം അതിര് കടന്നപ്പോൾ മുതിർന്ന സഹോ​ദരനായ ഹാനിഷിനെ വിവരമറിയിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിനിടയിലാണ് ക്രൂരമർദനമേൽക്കുന്നത്. തലക്കും ആന്തരികാവയവങ്ങൾക്കും ​ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

പത്തിലധികം പേർ മാരകായുധങ്ങളുമായി ആക്രമിക്കുന്ന സിസിടിവി ദ‍ൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കുടുംബം നൽകിയ പരാതിയെ തുടർന്ന് പൊലീസ് ആരംഭിച്ച അന്വേഷണത്തിലാണ് ആറുപേർ കസ്റ്റഡിയിലായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും കോട്ടക്കൽ പൊലീസ് അറിയിച്ചു.

Similar Posts