< Back
Kerala

Kerala
കൃഷിയിടത്തേക്ക് വെള്ളം ലഭിക്കുന്നില്ല; പഞ്ചായത്ത് ഓഫീസിനു മുകളിൽ കർഷകന്റെ ആത്മഹത്യ ഭീഷണി
|3 Aug 2023 10:59 AM IST
കൃഷിയിടത്തേക്ക് വെള്ളം ലഭിക്കാത്തതായി പലതവണ പരാതിപെട്ടിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.
കോട്ടയം: തിരുവാർപ്പ് പഞ്ചായത്ത് ഓഫീസിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണിമുഴക്കി കർഷകൻ. തിരുവാർപ്പ് സ്വദേശി ബിജുവാണ് ഓഫീസിന് മുകളിൽ കയറിയത്. കഴുത്തിൽ കയറിട്ടിരുന്നായിരുന്നു ആത്മഹത്യാ ഭീഷണി. കൃഷിയിടത്തേക്ക് വെള്ളം ലഭിക്കാത്തതായി പലതവണ പരാതിപെട്ടിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെയിറക്കി.