< Back
Kerala
കോട്ടയത്ത് മകന്റെ മർദനത്തിന് ഇരയായ അമ്മ മരിച്ചു
Kerala

കോട്ടയത്ത് മകന്റെ മർദനത്തിന് ഇരയായ അമ്മ മരിച്ചു

Web Desk
|
22 Jan 2022 9:14 PM IST

വൈകീട്ട് നാൽ മണിക്ക് ശേഷമാണ് മർദനം നടന്നതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു

കോട്ടയം വൈകപ്രയാറിൽ മകന്റെ മർദനത്തിന് ഇരയായ അമ്മ മരിച്ചു. ഒഴുവിൽ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ് കൊല്ലപ്പെട്ടത്. മദ്യ ലഹരിയിലെത്തിയ മകൻ ബൈജു മന്ദാകിനിയെ മർദിക്കുകയായിരുന്നു. പിന്നീട് സമീപത്തെ തോട്ടിൽ മന്ദാകിനിയെ ബൈജു മുക്കി താഴ്ത്തി. ശ്വാസതടസത്തെ തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

വൈകീട്ട് നാൽ മണിക്ക് ശേഷമാണ് മർദനം നടന്നതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. നാട്ടുകാർ പറയുന്നതു പ്രകാരം വീടിനടുത്തുള്ള വഴിയുമായി ബന്ധപ്പെട്ട തർക്കം അമ്മയും മകനും തമ്മിലുണ്ടായിരുന്നു. ബൈജു മന്ദാകിനിയെ പല തവണ മർദനത്തിന് ഇരയാക്കിയിട്ടുണ്ട്. മകൻ അമ്മയെ തോട്ടിൽ ചവിട്ടി താഴ്ത്തുന്നതും മർദിക്കുന്നതും കണ്ട നാട്ടുകാരാണ് ഇയാളെ പിടിച്ചു മാറ്റുകയും മന്ദാകിനിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. ആദ്യം വൈക്കം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം എസ്.പി അടക്കമുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി.

Similar Posts