< Back
Kerala
കോട്ടയം ഇരട്ടക്കൊല: പ്രതി അകത്തു കയറിയത് മുൻവാതിൽ തുറന്നെന്ന് പൊലീസ്
Kerala

കോട്ടയം ഇരട്ടക്കൊല: പ്രതി അകത്തു കയറിയത് മുൻവാതിൽ തുറന്നെന്ന് പൊലീസ്

Web Desk
|
22 April 2025 2:46 PM IST

പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് കോട്ടയം എസ്പി ഷാഹുൽ ഹമീദ്

കോട്ടയം: കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്ന് കോട്ടയം എസ്പി ഷാഹുൽ ഹമീദ്. പ്രധാന വാതിൽ തുറന്നാണ് പ്രതി അകത്തു കയറിയതെന്ന് ഷാഹുൽ ഹമീദ് പറഞ്ഞു.

സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനാല തുറന്നാണ് വാതിൽ തുറന്നത്. ഔട്ട് ഹൗസിൽ നിന്നുള്ള ആയുധമാണ് കൊലക്ക് ഉപയോഗിച്ചത്. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടുജോലിക്കാരിയിൽ നിന്ന് നിരവധി വിവരങ്ങൾ ലഭിച്ചു. നിലവിൽ ആരും കസ്റ്റഡിയിലില്ലെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും എസ്പി പറഞ്ഞു. കൊല്ലപ്പെട്ട വിജയകുമാറിന്റെയും ഭാര്യ മീരയുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വീട്ടുജോലിക്കാരിയാണ് വ്യവസായിയായ വിജയകുമാറിനെയും ഡോക്ടറായ മീരയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജോലിക്കാരി എത്തിയപ്പോള്‍ വീടിന്‍റെ മുന്‍വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. ഫോണ്‍വിളിച്ചപ്പോള്‍ ഇരുവരും എടുത്തില്ല.തുടര്‍ന്ന് ജോലിക്കാരി വീട്ടിനുള്ളില്‍ കയറിനോക്കിയപ്പോഴാണ് ഇരുവരെയും രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് എത്തിയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. വിജയകുമാറിന്‍റെ മൃതദേഹം സ്വീകരണമുറിയുടെ വാതിലിനോട് ചേര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. മീരയുടേത് അടുക്കളവാതിലിനോട് ചേര്‍ന്ന നിലയിലും കണ്ടെത്തി.

കോടാലി ഉപയോഗിച്ചാണ് ഇരുവരെയും വെട്ടിയിരിക്കുന്നത്. മുഖം വികൃതമാക്കിയ നിലയിലായിരുന്നു. രണ്ടുമൃതദേഹത്തിലും വസ്ത്രങ്ങളുണ്ടായിരുന്നില്ല.എന്നാല്‍ മോഷണശ്രമം നടന്നില്ലെന്നും പൊലീസ് പറയുന്നു.

സംഭവത്തില്‍ മുന്‍ ജീവനക്കാരനും അസം സ്വദേശിയെയാണ് പൊലീസ് സംശയിക്കുന്നത്.ഇയാൾ മുമ്പ് ഫോൺ ഉപയോഗിച്ച് ഓൺലൈൻ വഴി ഒരു കോടി രൂപ തട്ടിയ കേസിൽ അറസ്റ്റിലായിരുന്നു. വിജയകുമാറിന്റെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. തുടർന്ന്, ജാമ്യത്തിലിറങ്ങിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. അമിതിന്റെ ഫോൺ ലൊക്കേഷനടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.ഇയാൾ കുറച്ച് നാളുകൾക്ക് മുമ്പ് വീട്ടിൽ എത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. തട്ടിപ്പുകേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണെന്ന് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.


Similar Posts