< Back
Kerala

Kerala
കോട്ടയം കടനാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങൾ രാജി വെച്ചു
|27 Oct 2023 6:45 PM IST
15 വർഷമായി സി.പി.എം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭരണസമിതിയാണ് കടനാട് ബാങ്ക് ഭരിക്കുന്നത്
കോട്ടയം: കടനാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങൾ രാജി വെച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെ ഏഴ് പേരാണ് രാജി വെച്ചത്. 13 അംഗ ഭരണ സമിതിയിൽ ഒരംഗം നേരത്തെ രാജി വെച്ചിരുന്നു.
നിക്ഷേപർക്ക് പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബാങ്കിൽ വലിയ പ്രതിഷേധം നടന്നിരുന്നു. 15 വർഷമായി സി.പി.എം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭരണസമിതിയാണ് കടനാട് ബാങ്ക് ഭരിക്കുന്നത്. 68 ദിവസത്തെ കാലാവധി ബാക്കി നിൽക്കെയാണ് ഭരണസമിതി അംഗങ്ങളുടെ രാജി. ബാങ്കിന്റെ ഭരണചുമതല ഇനി അഡ്്മിനിസ്‌ട്രേറ്റീവ് കമ്മറ്റിക്കായിരിക്കായിരിക്കും.