< Back
Kerala

Kerala
കോട്ടയം മെഡിക്കല്‍ കോളജ് അപകടം; മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും
|10 July 2025 12:00 PM IST
ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കും
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കും. കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനം എടുത്തതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക നല്‍കുക.
ഉടന്‍ തന്നെ പണം കൈമാറും. അതിന്റെ ഭാഗമായാണ് ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ വിഷയം പരിഗണിച്ചത്. മുഖ്യമന്ത്രി ഇല്ലാത്തതിനാല്‍ ഓണ്‍ലൈനായിട്ടാണ് യോഗം ചേര്‍ന്നത്. നേരത്തെ മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം അറിയിച്ചിരുന്നു. തുടര്‍ ചികിത്സ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.