< Back
Kerala
കോട്ടയം മെഡിക്കൽ കോളജ് അപകടം; ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം
Kerala

കോട്ടയം മെഡിക്കൽ കോളജ് അപകടം; ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

Web Desk
|
5 July 2025 6:12 AM IST

മന്ത്രി രാജിവെക്കേണ്ടതില്ല എന്നാണ് സിപിഎം തീരുമാനം. മന്ത്രിക്ക് പൂർണ്ണപിന്തുണ സംസ്ഥാന സർക്കാരും സിപിഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്

കോട്ടയം: കോട്ടയത്ത് മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗി മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നു. ഇന്ന് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കും. മുസ്ലിം യൂത്ത് ലീഗിൻറെ നേതൃത്വത്തിലും സംസ്ഥാന വ്യാപകമായി പ്രതിഷേധം തീരുമാനിച്ചിട്ടുണ്ട്.

മറ്റ് പലയിടങ്ങളിലും വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധം ഉണ്ടാകും. മന്ത്രി വീണാ ജോർജ് രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. ഇന്നലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും ഓഫീസിലേക്കും സെക്രട്ടറിയേറ്റിലേക്കും അടക്കം നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു. അതേസമയം മന്ത്രി രാജിവെക്കേണ്ടതില്ല എന്നാണ് സിപിഎം തീരുമാനം. മന്ത്രിക്ക് പൂർണ്ണപിന്തുണ സംസ്ഥാന സർക്കാരും സിപിഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്

Similar Posts