< Back
Kerala
minister r bindhu against ksu and youth congress allegations against her over the sfi victory in kerala varma college
Kerala

കോട്ടയം മെഡിക്കൽ കോളജ് അപകടം; മന്ത്രിമാരെ ന്യായീകരിച്ച് ആർ. ബിന്ദു

Web Desk
|
4 July 2025 12:25 PM IST

മരിച്ച ബിന്ദുവിന്റെ ബന്ധുക്കളെ കാണേണ്ട സമയത്ത് കാണുമെന്നും എല്ലാത്തിലും കൃത്യമായി ഇടപെടുന്ന സർക്കാറാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിലെ രക്ഷാപ്രവർത്തന വീഴ്ച്ചയിൽ മന്ത്രിമാരെ ന്യായീകരിച്ച് ആർ. ബിന്ദു. ആരോഗ്യമേഖലയ്ക് വേണ്ടി രാപകൽ അധ്വാനിക്കുന്ന വ്യക്തിയാണ് മന്ത്രി വീണാ ജോർജ്. വീണ ജോർജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്നും ആർ.ബിന്ദു പ്രതികരിച്ചു. മന്ത്രിമാർക്കെതിരായ വിമർശനം അപലപനീയമാണെന്നും കെട്ടിടം പഴയതാണെന്നും ആരും പ്രവേശിക്കേണ്ട എന്ന മുന്നറിയിപ്പുണ്ടായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. മരിച്ച ബിന്ദുവിന്റെ ബന്ധുക്കളെ കാണേണ്ട സമയത്ത് കാണുമെന്നും എല്ലാത്തിലും കൃത്യമായി ഇടപെടുന്ന സർക്കാറാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.

watch video:

Similar Posts