< Back
Kerala

Kerala
കോട്ടയം മെഡിക്കൽ കോളജ് അപകടം; മരിച്ച ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്
|4 July 2025 6:20 AM IST
അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജിവെക്കണമെന്നാവശ്യപെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ബിജെപി മാർച്ച് ഇന്ന് നടക്കും
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്. തലയോലപ്പറമ്പ് കീഴൂരിലെ വീട്ടുവളപ്പിൽ രാവിലെ 11 മണിക്കാണ് സംസ്‌കാര ചടങ്ങ്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൾ നവമിയെ ഇന്നലെ ഡിസ്ചാർജ് ചെയ്തിരുന്നു.
അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജിവെക്കണമെന്നാവശ്യപെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ബിജെപി മാർച്ച് ഇന്ന് നടക്കും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്യും. അപകടം അന്വേഷിക്കുന്ന കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സ്ഥലത്തെത്തി വിവരശേഖരണവും നടത്തും. അപകടത്തെ തുടർന്ന് 14, 11 വാർഡുകളിലെ മുഴുവൻ രോഗികളെയും പുതുതായി നിർമിച്ച സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റിയിരുന്നു.
watch video: