< Back
Kerala
V D Satheeshan against Nava Kerala Sadas
Kerala

കോട്ടയം മെഡിക്കൽ കോളജ് അപകടം; ബിന്ദുവിന്റെ മരണത്തിൽ ആരോഗ്യമന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനമെന്ന് വി.ഡി സതീശൻ

Web Desk
|
4 July 2025 11:10 AM IST

ബിന്ദുവിന്റെ മകൾ നവമിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു

കോട്ടയം: ബിന്ദുവിന്റെ മരണത്തിൽ ആരോഗ്യമന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കുടുംബത്തിന് നഷ്ടപരിഹാരം നൽകാനോ കുടുംബത്തെ വിളിക്കാനോ സർക്കാർ തയാറായില്ലെന്ന് സതീശൻ ആരോപിച്ചു.

ബിന്ദുവിന്റെ മകൾ നവമിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു. കൂടാതെ ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും സതീശൻ പറഞ്ഞു.

ആവശ്യമുള്ളപ്പോൾ മിണ്ടാതിരിക്കുന്ന കൗശല ബുദ്ധിയാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പിആർ ഏജൻസി പറയുന്നതിന് അപ്പുറം ഒന്നുമില്ല സർക്കാരിനെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും സതീശൻ പറഞ്ഞു. കേരളത്തിൽ സർക്കാരില്ലായ്മയാണെന്നും ആരോഗ്യരംഗത്തെ മന്ത്രി വെന്റിലേറ്ററിലാക്കിയെന്നും സതീശൻ ആരോപിച്ചു.

watch video:

Similar Posts