< Back
Kerala
കോട്ടയം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി
Kerala

കോട്ടയം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി

Web Desk
|
24 Sept 2021 1:50 PM IST

അവിശ്വാസ പ്രമേയത്തെ പിന്തുണച്ച ബി.ജെ.പി നിലപാട് നിര്‍ണായകമായി.

കോട്ടയം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. നിലവിലെ ഭരണസമിതിക്കെതിരെ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം വിജയിച്ചതോടെയാണ് യു.ഡി.എഫിന് നഗരസഭാ ഭരണം നഷ്ടമായത്. പ്രമേയത്തെ പിന്തുണച്ച ബി.ജെ.പി നിലപാട് നിര്‍ണായകമായി.

കോൺഗ്രസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 30 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു. എൽ.ഡി.എഫ് 22 , ബി.ജെ.പി 8 , ഒരാളുടെ വോട്ട് അസാധുവായി.18 ആം വാർഡിലെ കൗൺസിലർ പി.ഡി സുരേഷ് പേര് എഴുതാത്തതിനെ തുടർന്നാണ് വോട്ട് അസാധുവായത്.

നഗരസഭാ അധ്യക്ഷയായ ബിന്‍സി സെബാസ്റ്റ്യന്‍റെ ഭരണത്തിലെ കെടുകാര്യസ്ഥത ഉയര്‍ത്തിക്കാട്ടിയാണ് പ്രതിക്ഷമായ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് പോലും കൃത്യമായി വിനിയോഗിക്കാത്തതിനാല്‍ ലാപ്സ് ആയി പോകുന്നുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് അവിശ്വാസ പ്രമേയത്തില്‍ പ്രതപക്ഷം ഉന്നയിച്ചത്. നഗരസഭാ അധ്യക്ഷയുടെ ഭരണത്തിനെതിരെ ഭരണകക്ഷിയിലും എതിര്‍പ്പുകളുണ്ടായിരുന്നു എന്നാണ് പുറത്തുവന്ന വിവരം.

52 സീറ്റുകളുളള നഗരസഭയില്‍ 22 സീറ്റുകള്‍ വീതമാണ് യു.ഡി.എഫിനും എല്‍.ഡി.എഫിനും ഉണ്ടായിരുന്നത് . യു.ഡി.എഫ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍റെ പിന്തുണയിലാണ് യു.ഡി.എഫിന് 22 സീറ്റ് ലഭിച്ചത്. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ യു.ഡി.എഫ് ഭരണത്തില്‍ എത്തുകയായിരുന്നു.

Similar Posts