< Back
Kerala
കോട്ടയം നഗരസഭ തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന്
Kerala

കോട്ടയം നഗരസഭ തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന്

Web Desk
|
14 Aug 2024 5:51 PM IST

ക്രൈം ബ്രാഞ്ച് സംഘം നഗരസഭയിൽ നിന്നും പ്രാഥമിക വിവരങ്ങൾ തേടി

കോട്ടയം: കോട്ടയം നഗരസഭയിലെ മൂന്ന് കോടിയുടെ തട്ടിപ്പുകേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിന്റെ മേൽനോട്ടത്തിലാകും അന്വേഷണം. ക്രൈം ബ്രാഞ്ച് സംഘം നഗരസഭയിൽ നിന്നും പ്രാഥമിക വിവരങ്ങൾ തേടി. കേസ് അന്വേഷിച്ചിരുന്ന കോട്ടയം വെസ്റ്റ് പൊലീസ് രേഖകളും ഫയലുകളും ക്രൈം ബ്രാഞ്ചിന് കൈമാറി. അതേസമയം പ്രതി കൊല്ലം സ്വദേശി

അഖിൽ സി വർഗീസ് ഒളിവിൽ തുടരുകയാണ്. അമ്മയുടെ അക്കൗണ്ടിലേക്ക് പെൻഷൻ തുക മാറ്റിയാണ് മുൻ ജീവനക്കാരനായ അഖിൽ തട്ടിപ്പ് നടത്തിയത്. ഇയാളെ തദ്ദേശ വകുപ്പ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.


Similar Posts