< Back
Kerala
കോട്ടയം  കൊലപാതകം; 3 പ്രതികളെ കൂടി പൊലീസ് പിടികൂടി
Kerala

കോട്ടയം കൊലപാതകം; 3 പ്രതികളെ കൂടി പൊലീസ് പിടികൂടി

Web Desk
|
18 Jan 2022 12:02 PM IST

ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 5 പേരും പിടിയിലായി

കോട്ടയം ഷാൻ കൊലപാതകക്കേസിൽ 3 പ്രതികളെ കൂടി പൊലീസ് പിടികൂടി. ലുതീഷ്, സുധീഷ്, കിരൺ എന്നിവരാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞ രഹസ്യ കേന്ദ്രത്തിൽ എത്തിയാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 5 പേരും പിടിയിലായി.

19 കാരനായ വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് ഇന്നലെയാണ് കൊല്ലപ്പെട്ടത്. പ്രതി നഗരത്തിലെ ഗുണ്ടാ ലിസ്റ്റിൽ പെട്ട കെ ടി ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. ജോമോന്‍ ഷാൻ ബാബുവിനെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടു പോയി എന്നാണ് വിവരം. ഷാനിനെ താന്‍ കൊലപ്പെടുത്തിയതായി ഇയാള്‍ വിളിച്ചുപറയുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Similar Posts