< Back
Kerala
റാഗിങ് തടയുന്നതിൽ വീഴ്ച പറ്റി; കോട്ടയം നഴ്സിംഗ് കോളജ് പ്രിൻസിപ്പലിനും അസിസ്റ്റൻറ് പ്രൊഫസർക്കും സസ്പെൻഷൻ
Kerala

റാഗിങ് തടയുന്നതിൽ വീഴ്ച പറ്റി; കോട്ടയം നഴ്സിംഗ് കോളജ് പ്രിൻസിപ്പലിനും അസിസ്റ്റൻറ് പ്രൊഫസർക്കും സസ്പെൻഷൻ

Web Desk
|
15 Feb 2025 8:02 AM IST

റാഗിങ്ങിന് ഉപയോഗിച്ച കോമ്പസും ഡമ്പലും ഉൾപ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയം: കോട്ടയം ഗാന്ധിനഗർ നഴ്സിംഗ് കോളജിൽ നടന്ന റാഗിങ് അറിഞ്ഞില്ലെന്ന കോളജ് അധികൃതരുടെ വാദം തള്ളി ആഭ്യന്തര അന്വേഷണ സമിതി. ഗവൺമെന്റ് നഴ്സിംഗ് കോളജ് പ്രിൻസിപ്പലിനേയും അസിസ്റ്റന്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു.

കോളജ് പ്രിൻസിപ്പൽ ഡോ സുരേഖ എ.ടി, അസിസ്റ്റൻറ് പ്രൊഫസർ അജീഷ് പി മാണി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. റാഗിങ് തടയുന്നതിൽ വീഴ്ച പറ്റിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഹൗസ് കീപ്പിങ് കം സെക്യൂരിറ്റിയെ നീക്കാനും തീരുമാനമുണ്ട്.

റാഗിങ് സംബന്ധിച്ച് അറിവില്ലായിരുന്ന കോളജ് അധികൃതരുടെ നിലപാടാണ് ആഭ്യന്തര അന്വേഷണ സമിതി തള്ളിയത്. കുട്ടികൾ ക്രൂര പീഡനമേറ്റ് കരഞ്ഞപ്പോൾ ഹോസ്റ്റൽ വാർഡൻ പൊലും കേട്ടില്ലെന്ന മൊഴിയും അന്വേഷണസമയത്ത് പൊലീസിന് ലഭിച്ചിരുന്നു.

അതോടെപ്പം,ഹോസ്റ്റലിൽ ശാരീരിക പീഡനത്തിനായി ഉപയോഗിച്ച കോമ്പസും ഡമ്പലും ഉൾപ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പ്രതികളില്ലെന്നും കണ്ടെത്തി.

അതേസമയം, കോൺഗ്രസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു.

Similar Posts