< Back
Kerala

Kerala
കോട്ടയത്ത് വാഹനമിടിച്ചു വൃദ്ധ മരിച്ച സംഭവത്തില്‍ നിർത്താതെ പോയ കാറും ഡ്രൈവറും അഞ്ചു മാസത്തിനുശേഷം കസ്റ്റഡിയില്‍
|18 May 2024 7:05 AM IST
കഴിഞ്ഞ ഡിസംബറിൽ 15നാണ് പറക്കച്ചിറ പുതുപറമ്പിൽ തങ്കമ്മ ശബരിമല തീർഥാടകരുടെ വാഹനമിടിച്ചു മരിച്ചത്
കോട്ടയം: കോരുത്തോട് പനക്കച്ചിറയിൽ വാഹനമിടിച്ചു വൃദ്ധ മരിച്ച സംഭവത്തില്‍ നിർത്താതെ പോയ കാർ അഞ്ചു മാസത്തിനുശേഷം കണ്ടെത്തി. ഹൈദരാബാദിൽനിന്നാണ് മുണ്ടക്കയം പൊലീസ് എർട്ടിഗ കാർ കണ്ടെത്തിയത്. വാഹനം ഓടിച്ച ദിനേശ് റെഡ്ഡിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ 15നാണ് പറക്കച്ചിറ പുതുപറമ്പിൽ തങ്കമ്മ(88) ശബരിമല തീർഥാടകരുടെ വാഹനമിടിച്ചു മരിച്ചത്. നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വാഹനം പിടികൂടാൻ സഹായകരമായത്. കാറും ഡ്രൈവറെയും ഉടൻ കേരളത്തിൽ എത്തിക്കും. ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Summary: The car and the driver are in custody in the death of Thankamma in Kottayam's Parakkachira