< Back
Kerala
കോട്ടയം ഷാൻ കൊലപാതകം;  കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും
Kerala

കോട്ടയം ഷാൻ കൊലപാതകം; കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

Web Desk
|
18 Jan 2022 6:25 AM IST

കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടു പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന കണ്ടെത്തുന്നവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

കോട്ടയത്ത് പോലീസ് സ്റ്റേഷന് മുന്നിൽ യുവാവിനെ കൊന്നിട്ട കേസിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് 5 പേരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മരിച്ച ഷാന്റെ മൃതദേഹം ഇന്ന് സംസ്കാരിക്കും. ഒറ്റയ്ക്ക് കൊലപാതകം ചെയ്തുവെന്നാണ് അറസ്റ്റിലായ പ്രതി ജോമോൻ ആദ്യം പറഞ്ഞത്. കൊലയ്ക്കു മുൻപ് ഷാനെ വിവസ്ത്രനാക്കി മൂന്ന് മണിക്കൂറോളം മർദിച്ചെന്നും ജോമോൻ മൊഴി നൽകി. കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടു പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. അഞ്ച് പേർ ചേർന്നാണ് ഷാനെ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം. ഇതിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടാതെ ഇവരെ സഹായിച്ച 13 പേരും പോലീസ് കസ്റ്റഡിയിലാണ്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന കണ്ടെത്തുന്നവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

ഷാനെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി അടക്കം ശേഖരിച്ചുവരുകയാണ്. സാക്ഷികളെ കൂട്ടുകാരുടേയും മൊഴികൾ ശേഖരിച്ചിട്ടുണ്ട്. കഞ്ചാവ് സംഘങ്ങൾക്കിടിയിലെ കുടിപ്പകയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ . അതേസമയം ഷാന്റെ സംസ്കാരം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ മർദനത്തെ തുടർന്ന് തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.

Similar Posts