< Back
Kerala

കോട്ടയം സോമരാജ്
Kerala
സിനിമ-സീരിയൽ താരം കോട്ടയം സോമരാജ് അന്തരിച്ചു
|24 May 2024 6:36 PM IST
ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും നാളായി ചികിത്സയിലായിരുന്നു.
കോട്ടയം: മിമിക്രി താരവും സിനിമ-സീരിയൽ നടനുമായ കോട്ടയം സോമരാജ് (62) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും നാളായി ചികിത്സയിലായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. മിമിക്രിയിലൂടെ കലാരംഗത്ത് എത്തി 100 സിനിമകളിൽ അഭിനയിച്ചു. അഞ്ചരകല്യാണം, കണ്ണകി, ഫാൻ്റം, ബാംബൂ ബോയ്സ് തുടങ്ങിയ സിനിമകളിൽ വേഷം ചെയ്തു. കോമഡി സ്ക്രിപ്റ്റ് റൈറ്റർ, പാരഡി കഥാപ്രസംഗം, ടെലിവിഷൻ ഷോ സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലകളിൽ തിളങ്ങി. ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിട്ടുണ്ട്. ടെലിവിഷൻ, സ്റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തായിരുന്നു. നാളെ കഞ്ഞികുഴിയിലെ ശ്മശാനത്തിൽ സംസ്കാരം.