< Back
Kerala
കോട്ടയത്ത് വൻ കവർച്ച; ഒരു കോടിയോളം രൂപയുടെ സ്വർണവും എട്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടു
Kerala

കോട്ടയത്ത് വൻ കവർച്ച; ഒരു കോടിയോളം രൂപയുടെ സ്വർണവും എട്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടു

Web Desk
|
7 Aug 2023 12:54 PM IST

ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഇന്നു രാവിലെ തുറന്നപ്പോഴാണ് കവർച്ച വിവരം പുറത്തറിഞ്ഞത്.

കോട്ടയം: കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച. ചിങ്ങവനം മന്ദിരം കവലയിലെ സുധ ഫൈനാൻസിലാണ് കവർച്ച നടന്നത്. ഒരു കോടിയോളം രൂപയുടെ സ്വർണവും 8 ലക്ഷം രൂപയും നഷ്ടമായി. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്തായിരുന്നു മോഷണം. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഇന്നു രാവിലെ തുറന്നപ്പോഴാണ് കവർച്ച വിവരം പുറത്തറിഞ്ഞത്.

അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കാർത്തിക് അറിയിച്ചു. നടന്നത് ഗുരുതര കുറ്റകൃത്യമാണെന്നും തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുന്നു പൊലീസ് പറഞ്ഞു. ഒന്നേകാൽ കോടിയോളം രൂപയുടെ സ്വർണവും എട്ട് ലക്ഷം രൂപയും കാണാതായി. സി.സി.ടിവിയുടെ ഹാർഡ് ഡിസ്‌കും മോഷണം പോയിതായി പരാതി.

Similar Posts