< Back
Kerala
കോട്ടയത്ത് യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന്പേർ അറസ്റ്റിൽ
Kerala

കോട്ടയത്ത് യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന്പേർ അറസ്റ്റിൽ

Web Desk
|
14 Sept 2023 11:41 PM IST

കോട്ടയത്ത് നാൽപ്പാത്തിമല സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കോട്ടയം: കോട്ടയത്ത് യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മാന്നാനം നാല്പത്തിമല കോളനി ഭാഗത്ത് പേങ്ങാട്ടിൽ വീട്ടിൽ ടോണിമോൻ തോമസ് (26), മാന്നാനം നാൽപ്പാത്തിമല ഭാഗത്ത് മൂലയിൽ വീട്ടിൽ എബിസൺ ഷാജി (21), ഡേവിഡ്സൺ ഷാജി (23) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി നാൽപ്പാത്തിമല സ്വദേശിയായ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച ബൈക്ക് യുവാവിന്റെ ബൈക്കുമായി തട്ടുകയും യുവാവ് ഇവരെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിലുള്ള വിരോധം മൂലം ഇവർ സംഘം ചേർന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു.

Related Tags :
Similar Posts