< Back
Kerala
കോട്ടയത്ത് അങ്കണവാടി കെട്ടിടത്തിൻറെ ഭിത്തി ഇടിഞ്ഞുവീണു; ഒരു കുട്ടിക്ക് പരിക്ക്
Kerala

കോട്ടയത്ത് അങ്കണവാടി കെട്ടിടത്തിൻറെ ഭിത്തി ഇടിഞ്ഞുവീണു; ഒരു കുട്ടിക്ക് പരിക്ക്

Web Desk
|
25 April 2022 4:34 PM IST

മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കുട്ടിയെ വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം വൈക്കം പോളശ്ശേരി കായിക്കരയിലെ അങ്കണവാടി കെട്ടിടത്തിന്‍റെ ഭിത്തി ഇടിഞ്ഞുവീണു ഒരു കുട്ടിക്ക് പരിക്ക്. കായിക്കര പനയ്ത്തറ അജീഷിന്‍റെ മകൻ ഗൗത(മൂന്ന് വയസ്)മിനാണ് പരിക്കേറ്റത്. മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കുട്ടിയെ വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11ഓടെയാണ് അങ്കണവാടിയില്‍ അപകടം സംഭവിച്ചത്.

പതിനഞ്ചോളം കുട്ടികൾ ഉള്ള അംഗനവാടിയിൽ രണ്ടു കുട്ടികൾ മാത്രമാണ് ഇന്ന് എത്തിയത്. കൂടുതൽ കുട്ടികൾ എത്താതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വീടിനോടു ചേർന്നുള്ള ഒരു താൽക്കാലിക കെട്ടിടത്തിലാണ് ഇവിടെ അംഗനവാടി പ്രവർത്തിക്കുന്നത്.

Similar Posts