< Back
Kerala
Kottayam youth arrested for assaulting police officer
Kerala

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവാവ് പിടിയിൽ

Web Desk
|
30 Jan 2023 6:40 PM IST

കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഫൈസൽ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവാവ് പിടിയിൽ. ആനകല്ല് സ്വദേശി ഫൈസൽ ഷാജിയേയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആനക്കല്ല് ടൗണിൽ അക്രമാസക്തനായി നിന്ന ഫൈസൽ നാട്ടുകാരെ ഭീഷണിപ്പെടുത്തി. തുടർന്നാണ് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ വിവരമറിയിച്ചത്.

പൊലീസ് എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ചീത്ത വിളിക്കുകയും, എസ്.ഐയുടെ യൂണിഫോം വലിച്ച് കീറുകയും ചെയ്തു.

പിന്നിട് അതിസാഹസികമയാണ് ഫൈസൽ ഷാജിയെ എസ്.ഐ അരുൺ തോമസസിന്റെ നേതൃത്വത്തിലുള്ള സംഘം കീഴ്‌പ്പെടുത്തിയത്. കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഫൈസൽ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Tags :
Similar Posts