< Back
Kerala

Kerala
കോട്ടയത്ത് യൂത്ത് കോൺഗ്രസ് നിയമനം മരവിപ്പിച്ചു; ഒഴിവാക്കിയത് തരൂര്‍ അനുകൂലികളെയെന്ന് പരാതി
|24 Jan 2023 6:46 AM IST
അഞ്ച് മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനമാണ് മരവിപ്പിച്ചത്
കോട്ടയം: കോട്ടയത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനം മരവിപ്പിച്ച് സംസ്ഥാന നേതൃത്വം. ചങ്ങനാശേരി വെസ്റ്റ്, ഈസ്റ്റ്, പായിപ്പാട്, കുറിച്ചി, തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനമാണ് മരവിപ്പിച്ചത്. ഒഴിവാക്കിയത് തരൂർ അനുകൂലികളെ ആണെന്നാണ് ആരോപണം.
ജില്ലാ പ്രസിഡന്‍റ് നടത്തിയ നിയമനങ്ങളാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് തടഞ്ഞത്. തരൂരിന് കോട്ടയത്ത് വേദിയൊരുക്കിയത് ജില്ലാ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലായിരുന്നു. തരൂരിന് വേദി ഒരുക്കിയതിനെ ചൊല്ലി യൂത്ത് കോൺഗ്രസിൽ തര്‍ക്കമുണ്ടായിരുന്നു.