< Back
Kerala

Kerala
ദേശീയപാതയ്ക്കായി എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്
|16 April 2024 12:41 PM IST
ഉമയനെല്ലൂര്‍ സ്വദേശി ഷംസുദ്ദീനാണ് പരിക്കേറ്റത്
കൊല്ലം: കൊട്ടിയത്ത് ദേശീയപാതയ്ക്കായി എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്. ഉമയനെല്ലൂര്‍ സ്വദേശി ഷംസുദ്ദീനാണ് പരിക്കേറ്റത്. മതിയായ സുരക്ഷ ഒരുക്കാതെയാണ് ദേശീയപാതയുടെ നിര്‍മാണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. വാഹനം തട്ടാതിരിക്കാനായി റോഡിന്റെ ഒരു വശത്തേക്ക് ചേര്‍ത്തു നിര്‍ത്തിയതിന് പിന്നാലെ ബൈക്കും യാത്രികനും കുഴിയിലേക്ക് വീഴുകയായിരുന്നു.