< Back
Kerala

Kerala
കോട്ടൂരില്‍ ക്ഷേത്രത്തിനകത്ത് ആക്രമണമെന്ന് പരാതി; ജീവനക്കാര്‍ക്ക് നേരെ മര്‍ദനം
|28 Dec 2021 10:09 AM IST
അക്രമണത്തിന് പിന്നില്‍ വ്യക്തിവിരോധമെന്ന് പൊലീസ്
തിരുവനന്തപുരം കോട്ടൂരില്‍ ക്ഷേത്രത്തിനകത്ത് ഒരു സംഘം ആക്രമണം നടത്തിയതായി പരാതി. പൂജക്കായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ക്ഷേത്ര വളപ്പില്‍ അതിക്രമിച്ച് കടന്ന സംഘം വിളക്കുകളും പൂജാസാധനങ്ങളും തകര്‍ത്തു. ക്ഷേത്രം ജീവനക്കാരെ മര്‍ദിച്ചു.
ഇന്നലെ വൈകീട്ടാണ് ആക്രമണമുണ്ടായത്. ക്ഷേത്രം വൃത്തിയാക്കുന്ന ജോലിക്കാരന്‍ റഷീദ്, മാധവി, കാണി എന്നിവര്‍ക്കെതിരെ അക്രമി സംഘം കല്ലെറിഞ്ഞു. എല്ലാ ജാതി മതസ്ഥരും എത്തുന്ന ക്ഷേത്രമാണ് കോട്ടൂര്‍ മുണ്ടണിയില്‍ മാടന്‍ തമ്പുരാന്‍ ക്ഷേത്രം. മതവികാരം വ്രണപ്പെടുത്തി,വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചു എന്നിവ ചൂണ്ടിക്കാട്ടി
ക്ഷേത്രം ട്രസ്റ്റ് പൊലീസില്‍ പരാതി നല്‍കി. ചിലരോടുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.