< Back
Kerala
കോവിഡ് വ്യാപനം; പൊന്മുടി അടക്കും
Kerala

കോവിഡ് വ്യാപനം; പൊന്മുടി അടക്കും

Web Desk
|
16 Jan 2022 6:59 PM IST

ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായിതന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി

തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കോന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസത്തില്‍ ചൊവ്വാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. ഇതിനോടകം ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായിതന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഇന്നലെ മുതല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 3917 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 511 പേര്‍ രോഗമുക്തരായി. 36.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച 24,878 പേര്‍ ചികിത്സയിലുണ്ട്.

Similar Posts