< Back
Kerala

Kerala
കോഴിക്കോട് കൂടരഞ്ഞിയില്‍ മലവെള്ളപ്പാച്ചിൽ
|6 Oct 2021 6:57 PM IST
കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ പുഴയിലാണ് മഴവെള്ളപ്പാച്ചിൽ.
കോഴിക്കോട് കൂടരഞ്ഞിയില്‍ മലവെള്ളപ്പാച്ചിൽ. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ പുഴയിലാണ് മഴവെള്ളപ്പാച്ചിൽ. മലയോരമേഖലയിലെ കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാട്ടിനുള്ളിൽ ഉരുൾ പൊട്ടിയതാവാം മലവെള്ളപ്പാച്ചിലിന് കാരണമെന്നും സംശയമുണ്ട്.
പരിസരപ്രദേത്തുള്ളവരോട് ജാഗ്രത പാലിക്കാൻ ജില്ലാഭരണകൂടം നിർദേശം നൽകി. ഉദ്യോഗസ്ഥർ സ്ഥലം സന്ദര്‍ശിച്ചു വരികയാണ്. കോഴിക്കോട് ജില്ലയിലെ മലയോരമേഖലകളില്‍ കനത്ത മഴയാണ് ഇന്ന് വൈകീട്ട് പെയ്തത്. കണ്ണൂര്‍ ഒഴികെ മറ്റ് 13 ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.