< Back
Kerala

Kerala
മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; വാര്‍ഡന്‍ രാജിവച്ചു
|25 March 2022 9:42 AM IST
സന്തോഷ് കുര്യാക്കോസ് ഉൾപ്പെടെ അഞ്ച് പേരാണ് രാജിവെച്ചത്
കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റൽ വാർഡൻമാർ രാജിവെച്ചു. വിദ്യാർഥിയെ ബൂട്ടിട്ട് ചവിട്ടിയെന്ന ആരോപണം നേരിടുന്ന ചീഫ് വാർഡൻ ഡോ. സന്തോഷ് കുര്യാക്കോസ് ഉൾപ്പെടെ അഞ്ച് പേരാണ് രാജിവെച്ചത്. ഇമെയിൽ വഴി വാർഡൻമാർ പ്രിൻസിപ്പലിന് രാജിക്കത്ത് കൈമാറി.
കഴിഞ്ഞയാഴ്ചയാണ് ഹോസ്റ്റലില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ ചീഫ് വാര്‍ഡനായ ഡോക്ടര്‍ സന്തോഷ് കുര്യാക്കോസ് ഉപദ്രവിച്ചത്. പ്രകോപനമൊന്നുമില്ലാതെ വാര്‍ഡന്‍ ബൂട്ടിട്ട് ചവിട്ടുകയായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. വാര്‍ഡനെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും പൊലീസിലും പരാതി നല്‍കിയിരുന്നു.