< Back
Kerala
കോഴിക്കോട് ഭക്ഷ്യവിഷബാധ; മരിച്ച കുഞ്ഞിന്‍റെ അമ്മയും ചികിത്സയില്‍
Kerala

കോഴിക്കോട് ഭക്ഷ്യവിഷബാധ; മരിച്ച കുഞ്ഞിന്‍റെ അമ്മയും ചികിത്സയില്‍

Web Desk
|
14 Nov 2021 3:06 PM IST

വയറുവേദനയെ തുടർന്ന് കുഞ്ഞിന്‍റെ അമ്മ സനയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കോഴിക്കോട് നരിക്കുനിയിൽ കല്യാണവീട്ടിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ സനയും ചികിത്സയിൽ. വയറുവേദനയെ തുടർന്നാണ് സനയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കൂടുതൽ പേരിൽ രോഗലക്ഷണമില്ല. പതിനൊന്ന് കുട്ടികൾ ഇന്ന് ആശുപത്രി വിടും.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നരിക്കുനിയിൽ കല്യാണവീട്ടിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ചത്. ചങ്ങളം കണ്ടി അക്ബറിന്‍റെ മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. വിവാഹവീട്ടിൽ കൊണ്ടുവന്ന ചിക്കൻ റോളിൽ നിന്ന് വിഷബാധയേറ്റെന്നാണ് സംശയം. വിവാഹത്തിൽ പങ്കെടുത്ത മറ്റ് ആറു കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

11 ന് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർ ഇന്നലെയാണ് അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയത്. അസ്വസ്ഥ പ്രകടിപ്പിച്ചതിന് പിന്നാലെ യാമിനെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് സ്ഥിതി വഷളായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു


Similar Posts