< Back
Kerala
സിനിമക്ക് ബുക്ക് ചെയ്തത് രണ്ട് പേര്‍ മാത്രം; കോഴിക്കോട് കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം ക്യാന്‍സല്‍ ചെയ്തു
Kerala

സിനിമക്ക് ബുക്ക് ചെയ്തത് രണ്ട് പേര്‍ മാത്രം; കോഴിക്കോട് കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം ക്യാന്‍സല്‍ ചെയ്തു

Web Desk
|
27 Feb 2026 10:27 PM IST

കോഴിക്കോട് റീഗൽ തീയറ്ററിലാണ് പ്രദർശനം ക്യാൻസൽ ചെയ്തത്

കോഴിക്കോട്: കാണികള്‍ എത്താത്തതിനെ തുടര്‍ന്ന് കോഴിക്കോട്ട് കേരള സ്‌റ്റോറി 2 സിനിമയുടെ പ്രദര്‍ശനം ക്യാന്‍സല്‍ ചെയ്തു. കോഴിക്കോട് റീഗല്‍ തീയറ്ററിലാണ് പ്രദര്‍ശനം ക്യാന്‍സല്‍ ചെയ്തത്.

സിനിമക്ക് രണ്ട് പേര്‍ മാത്രമാണ് ബുക്ക് ചെയ്തിരുന്നത്. രാത്രി പത്ത് മണിയോടെ പ്രദര്‍ശിപ്പിക്കേണ്ട സിനിമക്ക് മതിയായ കാണികള്‍ പോലും എത്താത്തതിനെ തുടര്‍ന്ന് തീയറ്റര്‍ അധികൃതര്‍ ഷോ ക്യാന്‍സല്‍ ചെയ്തതായി പ്രഖ്യാപിക്കുകയായിരുന്നു.

സിനിമ സാമുദായിക ഐക്യത്തെ ബാധിക്കാനും ഒരു വിഭാഗത്തെ അവഹേളിക്കാൻ സാധ്യതയുണ്ടെന്നും ഉന്നത അധികാരികളുടെ സൂക്ഷ്മപരിശോധനയില്ലാതെ റിലീസ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സിംഗിള്‍ ബെഞ്ച് പ്രദർശനാനുമതി തടഞ്ഞുവെച്ചിരുന്നു. പിന്നാലെ, ഹൈക്കോടതി അനുമതി ലഭിച്ചതോടെയാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്.

Similar Posts