< Back
Kerala

Kerala
കോതി ബീച്ചിൽ ജോലിക്കിടെ ഹിറ്റാച്ചി മറിഞ്ഞു- വീഡിയോ
|27 May 2023 11:39 AM IST
പോലീസും ഫയർ ഫോഴ്സും സംഭവ സ്ഥലത്ത് എത്തി
കോഴിക്കോട് കോതിയിൽ പുലിമുട്ട് നിർമാണത്തിനിടെ ഹിറ്റാച്ചി കല്ലായി അഴിമുഖത്തേക്ക് മറിഞ്ഞു. പരിക്കേറ്റ ഹിറ്റാച്ചി ഓപ്പറേറ്റർ അനൂപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ശനിയാഴ്ച രാവിലെ 10.20 ഓടെയാണ് ഹിറ്റാച്ചി മറിഞ്ഞത്. പോലീസും ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി.
മത്സ്യത്തൊഴിലാളികളുടെ ഏറെക്കാലത്തെ ആവശ്യമാണ് കോതിയിലെ പുലിമുട്ട് നവീകരണം. 10.52 കോടി രൂപ ചെലവഴിച്ചാണ് നിർമാണം നടക്കുന്നത്. സുനാമി കെടുതിയുടെ പശ്ചാത്തലത്തിൽ കല്ലായിപ്പുഴ അഴിമുഖത്ത് നിർമിച്ച പുലിമുട്ടുകൾ അശാസ്ത്രീയമാണെന്ന് നേരത്തെ ചെന്നൈ ഐഐടി പഠന സംഘം കണ്ടെത്തിയിരുന്നു.