< Back
Kerala

Photo: Special arrangement
Kerala
കോഴിക്കോട് ലിങ്ക് റോഡിൽ കത്തിക്കുത്ത്, യുവാവിന് പരിക്ക്
|2 Nov 2025 11:48 AM IST
പരിക്കേറ്റയാളും മദ്യലഹരിയിലായിരുന്നതിനാൽ മൊഴി രേഖപ്പെടുത്താൻ പൊലീസിന് സാധിച്ചിട്ടില്ല
കോഴിക്കോട്: കോഴിക്കോട് ലിങ്ക് റോഡിൽ കത്തി കുത്ത്. സംഘർഷത്തിൽ വട്ടാംപൊയിൽ സ്വദേശി ബജീഷിന് കുത്തേറ്റു. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കുത്തേറ്റ് അവശനിലയിലായിരുന്ന ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലായിരുന്നതിനാൽ മൊഴി രേഖപ്പെടുത്താൻ പൊലീസിന് സാധിച്ചിട്ടില്ല. അൽപസമയത്തിനകം നടക്കാനിരിക്കുന്ന സർജറിക്ക് ശേഷം മൊഴി രേഖപ്പെടുത്താൻ സാധിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.