< Back
Kerala
വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തി; അധ്യാപകനെതിരെ പോക്സോ കേസ്
Kerala

വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തി; അധ്യാപകനെതിരെ പോക്സോ കേസ്

Web Desk
|
14 Jan 2026 5:39 PM IST

താമരശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ ഇസ്മായിലിനെതിരെയാണ് കേസ്

കോഴിക്കോട്: എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. താമരശ്ശേരി പൂക്കോട് സ്വദേശി ഇസ്മയിലിനെതിരെയാണ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമം വെളിപ്പെടുത്തിയത്.

എന്‍എസ്എസ് ക്യാമ്പില്‍ വെച്ചാണ് ഇയാള്‍ കുട്ടികളോട് മോശമായി സംസാരിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തത്. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമം നേരിട്ട കാര്യം വെളിപ്പെടുത്തിയത്. അധ്യാപകന്‍ നിരന്തരമായി കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ ശ്രദ്ധിക്കാറുണ്ടെന്നും വിദ്യാര്‍ഥിനികള്‍ വെളിപ്പെടുത്തു.

താമരശ്ശേരി പൂക്കോട് സ്വദേശിയാണ് ഇയാള്‍.

Similar Posts