< Back
Kerala
കോഴിക്കോട് തെരുവുനായ ആക്രമണം വീണ്ടും: കടിയേറ്റവരിൽ കുട്ടികളും
Kerala

കോഴിക്കോട് തെരുവുനായ ആക്രമണം വീണ്ടും: കടിയേറ്റവരിൽ കുട്ടികളും

Web Desk
|
4 Sept 2022 4:14 PM IST

അഞ്ച് പേരെയും കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം. കുറ്റ്യാടി മൊകേരിയിൽ മൂന്ന് കുട്ടികളുൾപ്പടെ അഞ്ച് പേരെ തെരുവ് നായ ആക്രമിച്ചു

ഇന്ന് ഉച്ചയോട് കൂടിയാണ് ആക്രമണമുണ്ടായത്. കൂട്ടത്തോടെയെത്തിയ തെരുവുനായകൾ ആളുകളെ ആക്രമിക്കുകയായിരുന്നു. അഞ്ച് പേരെയും കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് സാരമായ പരിക്കുകളില്ലെന്നാണ് വിവരം. പ്രദേശത്ത് തെരുവുനായയുടെ ശല്യം രൂക്ഷമാണെന്ന് നേരത്തേ തന്നെ പരാതിയുണ്ട്.

Similar Posts