< Back
Kerala
കോഴിക്കോട് ടിപ്പർലോറി ദേഹത്ത് കയറി ഒരാൾ മരിച്ചു
Kerala

കോഴിക്കോട് ടിപ്പർലോറി ദേഹത്ത് കയറി ഒരാൾ മരിച്ചു

ijas
|
23 Jun 2021 7:10 PM IST

നിർത്തിയിട്ട ടിപ്പർ ലോറി സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് ഡ്രൈവറുടെ സഹപ്രവർത്തകൻ വാഹനത്തിന് അടിയിൽപ്പെട്ട് മരിച്ചത്

കോഴിക്കോട് കൊടിയത്തൂർ പുതിയടത്ത് ടിപ്പർലോറി ദേഹത്ത് കയറി ഒരാൾ മരിച്ചു. നിർത്തിയിട്ട ടിപ്പർ ലോറി സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് ഡ്രൈവറുടെ സഹപ്രവർത്തകൻ വാഹനത്തിന് അടിയിൽപ്പെട്ട് മരിച്ചത്. കൊടിയത്തൂർ മാവായി സ്വദേശി നൗഫലാണ്(35) മരണപ്പെട്ടത്.

ലോക്ഡൗണില്‍ നിർത്തിയിട്ട ലോറി സ്റ്റാർട്ട് ആകാതിരുന്നപ്പോള്‍ വണ്ടിയുടെ താഴെയിരുന്നു പരിശോധിക്കുകയായിരുന്ന നൗഫല്‍. ഇതിനിടെ വണ്ടി സ്റ്റാർട്ടായി മുന്നോട്ടെടുക്കുകയും നൗഫല്‍ വണ്ടിക്കടിയില്‍പ്പെടുകയുമായിരുന്നു. നൗഫലിനെ മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Related Tags :
Similar Posts