< Back
Kerala
കോഴിക്കോട് പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു
Kerala

കോഴിക്കോട് പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു

Web Desk
|
10 Oct 2021 7:16 AM IST

അനുജന്‍റെ ഒന്നാം പിറന്നാളാഘോഷത്തിനായി ബീച്ചിൽ എത്തിയതായിരുന്നു കുടുംബം

കോഴിക്കോട് പയ്യോളി കോട്ടകടപ്പുറത്ത് പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു. മണിയൂർ മുതുവന കുഴിച്ചാലിൽ റിജുവിന്‍റെ മകൾ സനോമിയ ആണ് മരിച്ചത്.

അനുജൻ സിയോണിന്‍റെ ഒന്നാം പിറന്നാളാഘോഷത്തിനായി ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. രക്ഷാപ്രവർത്തകർ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറുന്തോടി യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് സനോമിയ.

Similar Posts