< Back
Kerala

Kerala
കോഴിക്കോട് പൊലീസ് സ്റ്റേഷന് മുന്നിൽ ഇലക്ട്രിക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ പ്രതിഷേധം
|24 April 2022 3:36 PM IST
സംഭവത്തിൽ ഇലക്ട്രിക് ഓട്ടോറിക്ഷക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്
കോഴിക്കോട്: കസബ പോലീസ് സ്റ്റേഷന് മുന്നിൽ ഇലക്ട്രിക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ പ്രതിഷേധം. ഇലക്ട്രിക് ഓട്ടോറിക്ഷകൾ തടയുന്ന മറ്റ് ഓട്ടോറിക്ഷക്കാർക്കെതിരെ നടപടിയെടുക്കുന്നില്ല എന്നാരോപിച്ചാണ് പ്രതിഷേധം.
യാത്രക്കാരുമായി പോയ ഇലക്ട്രിക് ഓട്ടോറിക്ഷ മറ്റ് ഓട്ടോറിക്ഷക്കാർ തടഞ്ഞെന്നും ഇതിനെതിരെ പൊലീസിൽ പരാതി നൽകാനെത്തിയപ്പോൾ ആദ്യം കേസെടുത്തില്ലെന്നും പ്രതിഷേധിച്ചതിന് ശേഷമാണ് കേസെടുത്തതെന്നും ഇലക്ട്രിക് ഓട്ടോറിക്ഷക്കാർ പറഞ്ഞു.
സംഭവത്തിൽ ഇലക്ട്രിക് ഓട്ടോറിക്ഷക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മറ്റ് ഓട്ടോയിൽ ഇടിച്ചെന്ന് പറഞ്ഞെന്നാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, ഇടിച്ചതിന് ഒരു തെളിവും മറ്റ് ഓട്ടോക്കാർക്കോ പൊലീസിനോ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ഇലക്ട്രിക് ഓട്ടോ തൊഴിലാളികൾ പറയുന്നു.